ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞദിവസം വിവാഹിതയായ അവതാരകയായ മീര അനിലിന് നേരെ അധിക്ഷേപവുമായി സോഷ്യൽമീഡിയ. വിവാഹ മേയ്ക്ക്അപ്പിനെ ചൊല്ലിയാണ് മീരയ്ക്ക് നേരെ വിമർശന ശരങ്ങൾ ഉയരുന്നത്.
തിരുവനന്തപുരത്തെ അമ്പലത്തിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു മീരയുടെ വിവാഹം. തിരുവല്ല സ്വദേശിയായ ബിസിനസ്കാരൻ വിഷ്ണുവാണ് വരൻ. ജൂൺ മാസം നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗൺ മൂലം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, മീര അനിലിന്റെ മേയ്ക്ക് അപ്പ് സ്വാഭാവികവുമായുള്ള ലുക്കിനെ മാറ്റിയെന്നാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായ സ്കിൻ കളർ മേക്കപ്പ് ഉപയോഗിച്ച് കൂടുതൽ വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. ഇത്ര വെള്ള പൂശണോ എന്നും ചിത്രത്തിലെ വധുവിനെ കണ്ടാൽ മീരയാണെന്നു തിരിച്ചറിയാനാവുന്നില്ല എന്നും ചിലർ ആരോപിക്കുന്നു. അതേസമയം, മീര അവതരിപ്പിക്കുന്ന കോമഡി പരിപാടിയിൽ കണ്ടുവരുന്ന കറുത്ത നിറത്തെ പരിഹസിക്കുന്ന രീതിയിൽ ഇതിനേയും പരിഹസിക്കുമോ എന്നാണ് ചിലർക്ക് മീരയോട് ചോദിക്കാനുള്ളത്.
ഗായികയും മീര അവതരിപ്പിക്കുന്ന ടിവി പരിപാടിയുടെ ജഡ്ജുമായ റിമി ടോമി പോസ്റ്റ് ചെയ്ത വിവാഹ ആശംസയടങ്ങിയ ചിത്രത്തിന് താഴെയാണ് വിമർശന ശരങ്ങൾ.
വിവാഹമേക്കപ്പിനെ ചൊല്ലി വിമർശനം ഏറ്റുവാങ്ങുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല മീര. വിവാഹദിവസത്തിലെ മേയ്ക്ക് അപ്പിന്റെ പേരിൽ നടി നസ്രിയ നാസിമും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു അവാർഡ് പരിപാടിയിലെ നൃത്തത്തിനായി നടി നവ്യ നായർ ഉപയോഗിച്ച് മേയ്ക്ക് അപ്പ് രീതിയും പരക്കെ വിമർശിക്കപ്പെട്ടിരുന്നു.
Discussion about this post