‘മോള്‍ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്, അതൊരു അനുഗ്രഹമാണ്’; പാചക വിദഗ്ധയായ മകള്‍ ദിയയെ വാനോളം പുകഴ്ത്തി കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. എപ്പോഴും ഫോട്ടോകളും വിശേഷങ്ങളും പങ്കുവെച്ച് സമൂഹമാധ്യമത്തിലൂടെ എത്താറുള്ള കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കള്‍ ഇപ്പോള്‍ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടികളായി മാറിയിരിക്കുകയാണ്.

നടിയായ അഹാനയും, സഹോദരിമാരായ ദിയയും ഇഷാനിയും കുഞ്ഞനിയത്തി ഹാന്‍സികയും ആരാധകര്‍ക്കെല്ലാം പ്രിയപ്പെട്ടവരാണ്. വീഡിയോകളും ഫോട്ടോകളും പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഈ കോവിഡ് കാലത്ത് അഹാനയും സഹോദരിമാരും.

ഇപ്പോഴിതാ പാചക വിദഗ്ധയായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ പങ്കുവെച്ച വെണ്ടക്ക മസാല ഉണ്ടാക്കുന്ന വീഡിയോയാണ് ഇന്ന് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഓസി എന്ന് വിളിക്കുന്ന ദിയ പാചക വീഡിയോ പങ്കുവെച്ചത്.

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു വിഭവം എന്ന് പരിചയപ്പെടുത്തിയാണ് ദിയ വെണ്ടയ്ക്ക മസാല ഉണ്ടാക്കുന്ന വിഡിയോ പങ്കുവെച്ചത്. അച്ഛന്‍ കൃഷ്ണകുമാര്‍ ഇത് രുചിച്ചു നോക്കി, മോള്‍ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്, അതൊരു അനുഗ്രഹമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

Exit mobile version