ബിഗ് ബോസ് മലയാളം സീസണ് രണ്ടിലൂടെ ശ്രദ്ധേയനായ സിനിമ-സീരിയല്‍ താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി. വധു അനുപമ രാമചന്ദ്രന്റെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ.
തിരുവനന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ കൊവിഡ് മഹാമാരിയും അതേതുടര്ന്ന് വന്ന ലോക്ക്ഡൗണ്‍ കാരണമാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രന് ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. വിദേശത്തുള്ള പ്രദീപിന്റെ ജ്യേഷ്ഠനും വിവാഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.
കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് പ്രദീപ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. മേജര്‍ രവി ചിത്രം മിഷന് 90 ഡെയ്സിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ്, ഏയ്ഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്പാല്‍, ലോഹം, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
Discussion about this post