ജോഡികളായി എത്തി അനിയത്തിപ്രാവ് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. പ്രണയകഥ പറയുന്ന ചിത്രം വന്‍ ഹിറ്റായി മാറിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് തന്നെ വാര്‍ത്തകള്‍ ഉയര്‍ന്നു.
പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന ശാലിനിയും കുഞ്ചാക്കോ ബോബനും ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു മലയാളികളുടെ ആഗ്രഹം. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് ശാലിനി തുറന്ന് പറഞ്ഞത്.
ചാക്കോച്ചനെ താന്‍ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും എന്തും തുറന്നുപറയാന്‍ പറ്റിയ നല്ല ഒരു കൂ്ട്ടുകാരന്‍ മാത്രമായിരുന്നു എന്നായിരുന്നു വിവാഹവാര്‍ത്തകളോടുള്ള ശാലിനിയുടെ പ്രതികരണം. എന്നാല്‍ ചാക്കോച്ചനോട് ഒരാള്‍ക്ക് കടുത്ത പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ശാലിനി ഇപ്പോള്‍.
തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും. അതിലൊരാള്‍ക്ക് ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നുവെന്നും അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി തുറന്നു പറഞ്ഞു.
പക്ഷേ താന്‍ ഇക്കാര്യം ചാക്കോച്ചനെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ ഇത് ചാക്കോച്ചന് അറിഞ്ഞാല്‍ അത് തങ്ങളുടെ സൗഹൃദത്തെ ബാധിക്കുമോയെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ട് ആ പ്രണയം തുറന്നുപറയാന്‍ തന്റെ മനസ്സനുവദിച്ചില്ലെന്നും ശാലിനി വ്യക്തമാക്കി.
ചാക്കോച്ചന് ശാലിനി താരജോഡികളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പ്രണയിച്ചുവിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്ന ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ശാലിനി അജിത്തിനെയും ചാക്കോച്ചന് പ്രിയയെയും വിവാഹം ചെയ്തു.
Discussion about this post