എംടി വാസുദേവന്‍നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വൈശാലി’. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് 1988 ല്‍ റിലീസ് ചെയ്ത വൈശാലി. ചിത്രത്തിലെ നായക കഥാപാത്രമായ ഋഷ്യശൃംഗനെ അവതരിപ്പിച്ചത് സഞ്ജയ് മിത്രയാണ്.
ഇപ്പോഴിതാ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഋഷ്യശൃംഗനെ പുനരവതരിപ്പിച്ചിരിക്കുകയാണ് സഞ്ജയ് മിത്ര. ‘പ്രശസ്തമായ ഋഷ്യശൃംഗന്‍ രംഗം വീണ്ടും അഭിനയിച്ചു നോക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയോ’ എന്ന ചോദ്യത്തോടെയാണ് സഞ്ജയ് മിത്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ വൈശാലിയുടെ പാട്ട് കേള്‍ക്കുമ്പോഴുള്ള ഋഷ്യശൃംഗന്റെ സംഭാഷണമാണ് വീഡിയോയിലുള്ളത്.
ചിത്രത്തില്‍ നായികയായി എത്തിയത് സുപര്‍ണ്ണയായിരുന്നു. ബാബു ആന്റണി, ഗീത, പാര്‍വ്വതി, നെടുമുടി വേണു, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് ഒഎന്‍വി കുറുപ്പ് ആയിരുന്നു. കെഎസ് ചിത്രക്കും ഒഎന്‍വിക്കും ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു വൈശാലി.
Discussion about this post