ഇളയദളപതി വിജയ് എന്നുപറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും യൂത്തന്മാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. എത്രത്തിരക്കുണ്ടെങ്കിലും തന്റെ ആരാധകരോട് സ്‌നേഹം പങ്കുവെക്കാന്‍ താരവും മടിക്കാറില്ല. സ്‌നേഹിക്കുന്നവര്‍ക്കു തണലായും കണ്ണീരൊപ്പിയും അവര്‍ക്കൊപ്പം കണ്ണീര്‍ വാര്‍ത്തും ഒരു സാധാരണ മനുഷ്യനായി വിജയ് ആരാധകരോടു ചേര്‍ന്നു നില്‍ക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ചും കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തും ഈ നടന്‍ വേറിട്ടു നില്‍ക്കുന്നു. ആരാധകരോടുള്ള വിജയിയുടെ കരുതല്‍ പല തവണ വാര്‍ത്തുകളില്‍ നിറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഇതാ തന്റെ പ്രിയപ്പെട്ട ആരാധകന്റെ പിറന്നാളിന് സര്‍പ്രൈസ് നല്‍കി വിജയ്. എന്നാല്‍ ഈ ആരാധകന്‍ ഒരു താരപുത്രന്‍ കൂടിയാണ്. അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ നടന്‍ നാസറിന്റെ മകനാണ് വിജയ് ആശംസകശുമായി എത്തിയത്. നാസറിന്റെ ഭാര്യ കമീല നാസര്‍ ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. കമീലയുടേയും നാസറിന്റെയും മൂത്തമകന്‍ അബ്ദുല്‍ അസന്‍ ഫൈസലിനു പിറന്നാള്‍ ആശംസ നേരാനാണ് താരം നേരിട്ടെത്തിയത്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞ ദിനം എന്നാണ് വിജയിയുടെ വരവിനെ കമീല വിശേഷിപ്പിച്ചത്.
Happy birthday my dear son Faizal, today was your dream come true with Vijay Anna.. just couldn't ask for more.. may Almighty bless you with good health and happiness.. pic.twitter.com/1LtxJrrm34
— Kameela (@nasser_kameela) December 1, 2018
പ്രിയപ്പെട്ട ഫൈസല്‍, നിനക്ക് പിറന്നാള്‍ ആശംസകള്‍, ഇന്ന് വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ട ദിനമാണ്. ഈശ്വരനോടു കൂടുതലായൊന്നും ആവശ്യപ്പെടുന്നില്ല. ആരോഗ്യവും സന്തോഷവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ട്വിറ്ററില്‍ കമീലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
2014 മേയ് 22 ന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകായയിരുന്ന ഫൈസലിന്റെ കാര്‍ കല്‍പ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്.
എന്നാല്‍ പരുക്കുകള്‍ ഗുരുതരമായിരുന്നു. തുടര്‍ന്നുള്ള നാളുകള്‍ മരുന്നുകളുടേയും ആശുപത്രികളുടേയും ലോകത്തായിരുന്നു. ടി ശിവ നിര്‍മിക്കുന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ദുരന്തം ഫൈസലിനെ തേടിയെത്തിയത്. നാസറിന്റെ മറ്റു രണ്ടു മക്കള്‍ സിനിമയില്‍ സജീവമാണ്
Discussion about this post