ഉസ്താദ് ഹോട്ടല്‍, ഒകെ കണ്മണി, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന താര ജോഡിയാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ഇപ്പോള്‍ സൗഹൃദ കഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി നിത്യ മേനോന്.
സിനിമ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിനിടെയാണ് നടി ദുല്‍ഖറിനെ കുറിച്ചും മറ്റും വെളിപ്പെടുത്തല്‍ നടത്തിയത്. ദുല്‍ഖര്‍ താന്‍ വിവാഹിതയാകാന്‍ നിര്‍ബന്ധിച്ചിരുന്നതായും നിത്യ വെളിപ്പെടുത്തി. ഡി ക്യു ഒരു ഫാമിലി മാനാണ്. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നെല്ലാം പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ മേനോന് പറയുന്നു.
2012ല്‍ പുറത്തു വന്ന ഉസ്താദ് ഹോട്ടലിലാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും ആദ്യമായി ഒന്നിച്ചെത്തിയ്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ഖറും നിത്യയും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഒകെ കണ്മണിയില് ലിവിങ് ടുഗെതറില്‍ വിശ്വസിച്ച് പിന്നീട് വിവാഹിതരാകുന്ന കമിതാക്കളായ ആദിയെയും താരയെയും പ്രേക്ഷകര്‍ ഇരുകൈയും നീടടി സ്വീകരിച്ചിരുന്നു. താരജോഡികള്‍ക്ക് പുറമെ, നല്ല സുഹൃത്തുക്കളും കൂടിയാണ് ഇരുവരും.
Discussion about this post