മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവെച്ച സംവിധായിക വിധു വിന്‍സെന്റിനെ പിന്തുണച്ചും ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ചും നടി ഹിമ ശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹിമ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചത്. പുരുഷന്മാര് ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആണെന്നും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാരാണെന്നുമാണ് ഹിമ ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യൂസിസി കൂടെ നില്‍ക്കുകയോ ഒന്ന് വിളിക്കുകയോ ചെയ്തില്ലെന്നും തന്നെ നിങ്ങള്‍ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നും ഹിമ ചോദിച്ചു. അതേസമയം ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കുമെന്നും ആരുടെയും താല്പര്യങ്ങള്ക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ എന്നും ഹിമ കുറിച്ചു. ഒടിടി കാലത്ത് പലതിനും പ്രസക്തി കുറയുമെന്നും കാലം മാറുന്നത് ആണും പെണ്ണും ഓര്‍ത്താല്‍ നന്നെന്നും പറഞ്ഞാണ് ഹിമ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഒരു സംഘടന പ്രത്യേകിച്ചും, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം. പ്രിവിലേജിന്റെ, കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്മാര് ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും. എനിക്ക് പാര്‍വ്വതിക്ക് ഒരു മെയില്‍ എന്റെ സിനിമയുടെ ഡീറ്റെയില്‍സ് അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓര്‍മ്മ വരുന്നു. ഒരു റെക്കൊനിഷന്‍ റിപ്ലെ എന്നത് ഒരു ക്ലിക്ക് എവേ ആയിട്ടു പോലും ലഭിച്ചില്ല എന്നത്, മോശമായി തോന്നി. ഒരു നോ ആണെങ്കിലും, ഇറ്റ് വോസ് റെസ്പെക്റ്റ്. ചിലപ്പോള്‍ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും. ഞങ്ങളില്‍ ചിലര്‍ ഇവിടെ ഉണ്ടായിരിക്കാം. ചിലപ്പോള്‍ തിരിച്ചും. ഡബ്ല്യുസിസി കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ട്. പക്ഷേ ഒപ്പം സഞ്ചരിക്കാന്‍ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടല്‍ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല. ഒറ്റക്ക് നില്ക്കുക.
ഡബ്ല്യുസിസി കുറച്ച് പേരുടെ താത്പര്യങ്ങള്‍ അല്ല. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല. പുറത്ത് നിന്ന് സപ്പോര്‍ട്ട് ചെയ്യും, അകത്ത് നില്ക്കാന് എന്റെ സ്വഭാവം നിങ്ങള്‍ക്കു പറ്റിയതല്ല എന്ന് പറഞ്ഞുകൊണ്ട്- വിധു വിന്‍സെന്റിനൊപ്പം നില്ക്കുന്നു, എനിക്ക് അവരെ പേര്‍സണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ. സപ്പോര്‍ട് ചെയ്യാന്‍ ആളുള്ളവര്‍ക്ക് വിധു വിന്‍സന്റിനെ മനസിലാകണം എന്നില്ല. ഞാന്‍ ഡബ്ല്യുസിസിയില്‍ ആക്റ്റീവ് പാര്‍ടനര്‍ അല്ല- എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങള്‍ ഉന്നയിച്ചപ്പോഴും- ഒരു കാള്‍ പോലും വിളിച്ചിട്ടില്ല- എന്തുകൊണ്ട് എന്നതിന് ഒരു ആന്‍സര്‍ പ്രതീക്ഷിക്കുന്നു- അല്ലെങ്കില്‍ നിരന്തരം പ്രതികരിക്കുന്ന 3ആം കിട സിനിമാക്കാരിയാണോ കച്ചവട സിനിമയില്‍ കാര്യമായി അഭിനയിക്കാത്ത ഞാന്‍ നിങ്ങള്‍ക്ക്. അത്യാവശ്യം സിനിമകളില്‍ കൂടെ നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട് ഹേ. എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാര് ആണ്. ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കും. ആരുടേയും താത്പര്യങ്ങള്‍ക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ ഒടിടി ക്കാലത്ത് പലതിനും പ്രസക്തി കുറയും. കാലം മാറുന്നു. അത് ആണും പെണ്ണും ഓര്‍ത്താല്‍ നന്ന്.
Discussion about this post