ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച് ചിത്രം ‘ദില്‍ ബേച്ചാര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ ഗ്രീന്‍ എഴുതിയ ബെസ്റ്റ് സെല്ലര്‍ നോവല്‍ ‘ദി ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കാഴ്ചക്കാരാണ് ട്രെയിലറിനു ലഭിച്ചത്. സുശാന്ത് അവസാനമായി അഭിനയിച്ച സിനിമയാണ് ദില്‍ ബേച്ചാര. പുതുമുഖ സംവിധായകനായ മുകേഷ് ഛബ്രെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എആര്‍ റഹ്മാന് ആണ് സംവിധാനം. വരുന്ന 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക.
ക്യാന്‍സര്‍ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തില്‍ എത്തുന്നത്. ‘ദി ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ മുന്‍പ് ഇറങ്ങിയ ഹോളിവുഡ് സിനിമ വന്‍ വിജയമായിരുന്നു.
Discussion about this post