തൃശ്ശൂര്‍: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നടന്‍ ടിനി ടോമിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താന്‍ തികച്ചും നിരപരാധിയാണെന്ന് ടിനി ടോം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞുകൊണ്ടായിരുന്നു ടിനി ടോമിന്റെ പ്രതികരണം. വീഡിയോ പിന്നീട് ചര്‍ച്ച വിഷയമായി. ഇതിന് പിന്നാലെ സഹപ്രവര്‍ത്തകനായ ടിനി ടോമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ടിനി ടോമിന് പിന്തുണ അറിയിച്ചത്.
പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ അതിക്രൂരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യനാണ് ടിനിയെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമാനടനയാതുകൊണ്ട് മാത്രം ഇയാള്‍ക്കെന്താ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ? പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരന്‍ സാസംകാരിക കേരളത്തിന്റെ മുന്നില്‍ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യന്‍ …സിനിമാനടനയാതുകൊണ്ട് മാത്രം ഇയാള്‍ക്കെന്താ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ?…പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരന്‍ സാസംകാരിക കേരളത്തിന്റെ മുന്നില്‍ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈല്‍ ക്യാമറയില്‍ ആര്‍ക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവര്‍ത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു…
Discussion about this post