അഹാന നല്കിയ ഒരു ചിത്രത്തെക്കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഗര്‍ഭിണിയായ പൂര്‍ണിമയ്ക്കൊപ്പം നില്ക്കുന്ന കുട്ടിയായ അഹാനയേയും അമ്മ സിന്ധു കൃഷ്ണയേയും ചിത്രത്തില്‍ കാണാം. പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആ ഫോട്ടോ തന്നെ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു ലോകത്തേയ്ക്കാണെന്ന് പൂര്‍ണിമ പറയുന്നു. 16 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഫോട്ടോയാണ് അഹാന പൂര്‍ണിമയ്ക്ക് അയച്ചുനല്‍കിയത്. പഴയ ഓര്മശേഖരത്തില് നിന്നും അഹാന അയച്ചു തന്ന ചിത്രം തന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി എന്ന് പൂര്‍ണിമ പറയുന്നു.
‘ഇന്നലെ രാത്രി അഹാന 16 വര്‍ഷം മുന്‍പുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.
(യഥാര്‍ഥത്തില്‍, അത് ഇന്നലെ വൈകുന്നേരം നടത്തിയ വര്‍ക്ക് ഔട്ടുകള്‍ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാന്‍ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ’പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Discussion about this post