സിനിമയില്‍ സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളുകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി ഫെഫ്ക. സിനിമയുമായി യാതൊരുവിധ ബന്ധവും ഇല്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തത്തില്‍ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സിനിമാ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ഇതിനായി +91 9846342226 എന്ന നമ്പരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സവുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണെന്നും ഫെഫ്ക ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. +91 9645342226 എന്ന നമ്പറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണെന്നും ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവല്‍ക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്. അന്ന ബെന്‍ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സിനിമയില്‍ അവസരം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ പലവിധത്തില്‍ ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണല്ലോ.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി.
പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് casting- മായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സവുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണ് . +91 9645342226 എന്ന നമ്പറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ് .
ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവല്‍ക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്. പ്രശസ്ത യുവ അഭിനേത്രി അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരന്‍ ജോമോന്‍ ടി ജോണ്‍ ആണ് . കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ ഫെഫ്ക നിര്‍മ്മിച്ച 9 ബോധവല്‍ക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനല്‍ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക .
ഒപ്പം, casting agency/ casting directors നുമായി ഫെഫ്ക പ്രത്യേക രജിസ്‌റ്റ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഫെഫ്കയി രജിസ്റ്റര്‍ ചെയ്യപ്പെട്ട casting agencies/ directors-ന്റെ പൂര്‍ണ്ണവിവരങ്ങള്‍ പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷന്‍, അമ്മ, ഡയറക്‌റ്റേര്‍സ്സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുറ്റൈവ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ക്ക് കൈമാറും. Audition/ Casting എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങള്‍ക്ക് വലിയ തോതില്‍ തടയിടാന്‍ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.
Discussion about this post