പൊതുവെ സ്ത്രീകള്‍ പ്രസവശേഷം വണ്ണം വയ്ക്കുകയും, ആകാര വടിവ് നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തെ ഇതൊന്നും ബാധിക്കാറില്ല. കടുത്ത ‘വര്‍ക്കൗട്ടുകളിലൂടെ’ അവര്‍ സൗന്ദര്യം സംരക്ഷിക്കും. കജോളും ഐശ്വര്യയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.ഇപ്പോള്‍ ഇതാ കരീന കപൂറും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
സാധാരണയില്‍ കവിഞ്ഞ്, അല്‍പം കൂടി കടുത്ത വ്യായാമ മുറകളില്‍ ഏര്‍പ്പെടാനും കരീന റെഡിയാണ്. ഫിറ്റ്‌നസിനായി പരിശീലനം നടത്തുന്ന കരീനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പരിശീലകനായ നമ്രത പുരോഹിത്. സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്ന് ഈ വീഡിയോ വൈറലായി.