ലാല്‍, മകന്‍ ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലോക്ക് ഡൗണിന് ശേഷം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി അച്ഛനും മകനും ഒരുമിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേക കൂടിയുണ്ട് ഈ ചിത്രത്തിന്.
ഇപ്പോഴിതാ ഈ പ്രതിസന്ധി ഘട്ടത്തിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. വാക്കുകളില്‍ ഒതുക്കുന്നില്ല എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയുമെന്നും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലില്‍ നില്‍ക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറി നിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകള്‍ അദ്ധ്വാനിച്ചതിന്, നൂറോ നൂറ്റിയന്‍പതോ പേര്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലികള്‍ വെറും അമ്പത് പേരായി ചേര്‍ന്ന് നിന്നു ചെയ്ത് തീര്‍ത്ത് ചരിത്രം സൃഷ്ടിച്ചതിന് നന്ദി എന്നാണ് ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്കു മുന്നിലും തളരാതെ, തോറ്റുകൊടുക്കാത്ത അദ്ധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കമാവട്ടെ എന്ന് പറഞ്ഞാണ് ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാല്‍ ആണ്. ബാലു വര്‍ഗീസ് ആണ് ചിത്രത്തിലെ നായകന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post