സോഷ്യൽമീഡിയയിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രശസ്തനായ ബഷീർ ബഷിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി ആദ്യഭാര്യ സുഹാന. ടെലിവിഷൻ അവതാരക ശ്രീയ അയ്യർ ബഷീറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്നും ശ്രിയ തങ്ങളുടെ കുടുംബത്തെ ട്രാപ്പിലാക്കുകയായിരുന്നെന്നും സുഹാന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ശ്രീയ അയ്യർ തന്റെ പ്രണയപരാജയത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. തന്റെ മുമ്പത്തെ പ്രണയത്തിൽ ശാരീരിരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടെന്നാണ് ശ്രീയ വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ ബിഗ് ബോസ് താരം ബഷീർ ബഷിയാണ് ശ്രീയയുടെ കാമുകൻ എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിക്കുകയും ബഷീറിനെതിരെ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബഷീറിന്റെ ഭാര്യ സുഹാനയും പ്രതികരണവുമായി എത്തിയിരിക്കുന്നത്.
‘ശ്രീയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്. ഒരിക്കൽ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് അവർ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു. വീട്ടിൽ വന്നപ്പോൾ താൻ അനുഭവിക്കേണ്ടി വന്ന പല തരത്തിലുള്ള കഥകൾ ഞങ്ങളോട് പറഞ്ഞു. എല്ലാം ഞങ്ങൾ വിശ്വസിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രാപ്പിൽ ആകുന്നതെന്നും സുഹാന പറയുന്നു. ബഷീറിനെ ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബഷീർ തന്നോട് പറഞ്ഞിരുന്നു. ശ്രീയയുടെ വീട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ആണ് തലയിൽ തട്ടമിട്ട മതം മാറി എന്നു കാണിച്ചതും, ചാനൽ പരിപാടികളിൽ പോയി പങ്കെടുത്തതും. ഇതിനൊക്കെ ഞങ്ങളെ കൊണ്ട് അവർ സമ്മതിപ്പിക്കുക ആയിരുന്നു. ബഷീർ ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ല’- സുഹാന പറയുന്നു. ആരൊക്കെ വിശ്വസിച്ചില്ലെങ്കിലും ബഷീറിന്റെ ആരാധകർ അദ്ദേഹത്തെ വിശ്വസിക്കും എന്നും സുഹാന പറയുന്നു.
Discussion about this post