സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുന്ന താരമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ സാധിക. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ ടിക് ടോക്ക്, ഷെയറിറ്റ് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെപ്പറ്റി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
താന്‍ ആദ്യമായി ഒരു മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണെന്നും അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്പത്തൂര്‍ പോയപ്പോളാണ്. തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post