ബോളിവുഡ് താരം ആമിര്‍ ഖാന്റെ ജോലിക്കാരില്‍ ചിലര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ ചില ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് അറിയിക്കുന്നു. അവരെ വളരെ വേഗം തന്നെ ക്വാറന്റീന്‍ ചെയ്യുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ഇതെല്ലാം വേഗത്തില്‍ നടപ്പാക്കിയതിനും സഥലത്ത് അണുനശീകരണം നടത്താന്‍ കാണിച്ച ജാഗ്രതയ്ക്കും ബിഎംസി അധികാരികളോട് നന്ദി അറിയിക്കുന്നു. ഞങ്ങള്‍ ഉള്‍പ്പടെ ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ടെസ്റ്റിന് കൊണ്ടു പോവുകയാണ്. അമ്മയാണ് പരിശോധന നടത്താനുള്ള അവസാനത്തെ വ്യക്തി. അമ്മയ്ക്കും ഫലം നെഗറ്റീവ് ആകാന്‍ പ്രാര്‍ഥിക്കണം..’ആമിര്‍ കുറിച്ചു.
ബിഎംസി അധികാരികളോടും കോകിലാബെന്‍ ആശുപത്രി അധികൃതരോടും സ്റ്റാഫിനോടും തന്റെ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ആമിര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
— Aamir Khan (@aamir_khan) June 30, 2020