‘ടിക്ടോക്കിനും 1.5 മില്യന്‍ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആകാം.’ ടിക് ടോക് നിരോധനത്തില്‍ സൗഭാഗ്യ വെങ്കിടേഷിന്റെ പ്രതികരണമാണ് ഇത്. അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് താരം നടപടിയില്‍ പ്രതികരിച്ചത്.
ടിക് ടോക്ക് ഉള്‍പ്പടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്. ടിക് ടോക്കില്‍ നിലവില്‍ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടര്ന്നിരുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്കീന് ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post