ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വിടപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് താരം ഫുക്രു.
ഇന്‍ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്ഷനോടെ രസകരമായ വീഡിയോ പങ്കുവെച്ചാണ് ഫുക്രു വിടപറഞ്ഞ് എത്തിയിരിക്കുന്നത്. ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘അദൃശ്യമായ നിരവധി തടസ്സങ്ങള്‍ മറികടന്ന് എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക് ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു,” എന്നും ഫുക്രു പറയുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post