മലയാളികളും തമിഴ് മക്കളും ഒരു പോലെ നെഞ്ചിലേറ്റിയ താരമാണ് 96 ലെ കുട്ടി ജാനു. മലയാളിയായ ഗൗരി സണ്ണിവെയിനിന്റെ നായികയായിട്ടാണ് മലയാളത്തിലേക്ക് എത്തുന്നത്. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്റണിയിലൂടെയാണ് ഗൗരിയുടെ അരങ്ങേറ്റം. തിരക്കഥ ഇഷ്ടപ്പെട്ട തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ഗൗരി പറയുന്നു.
വളരെ നല്ല സ്ക്രിപ്റ്റാണ് അതുകൊണ്ട് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മാത്രമല്ല സണ്ണി വെയിനിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുന്നതില്‍ വളരെയധികം സന്തുഷ്ടയാണ്. വ്യത്യസ്തമായ റോളുകള്‍ പരീക്ഷിക്കുന്ന നടനാണ് അദ്ദേഹം. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയിലെ അദ്ദേഹത്തിന്റെ അഭിനയം എനിക്ക് വളരെയധികം ഇഷ്ടമാണ്’- ഗൗരി പറയുന്നു.
ആന്റണി എന്ന ടെറ്റില്‍ കഥാപാത്രമായിട്ടാണ് സണ്ണി എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post