വിദേശികള്‍ക്ക് ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹചടങ്ങുകളിലേതിലെങ്കിലും പങ്കെടുക്കണമെന്ന് തോന്നിയാലെന്ത് ചെയ്യും? അതിന് സഹായിക്കുന്ന ഒരു ആപ്പ് നിലവിലുണ്ട്.ഇതുവഴി ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിലേക്ക് വിദേശികളെ ക്ഷണിക്കുകയും ചെയ്യാം.ഇന്ത്യയിലെ ഓരോ നാടും, നാട്ടുകാരും, ഇന്ത്യന്‍ വേഷവുമെല്ലാം പരിചയപ്പെടാനുള്ള അവസരം ആകും ഇത്.മാത്രവുമല്ല വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യാം.JoinMyWedding.com എന്നതാണ് ആപ്പ്.2016 -ല്‍ ഒരു ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പാണ് ഈ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത് ഇന്ത്യയില്‍ നടക്കുന്ന ഈ വിവാഹത്തില്‍ പങ്കെടുക്കണമെങ്കില്‍ ഫീസ് നല്‍കണം.
ഒര്‍സി എന്ന സ്ത്രീയാണ് ഈ സ്റ്റാര്‍ട്ടപ്പിന് പിറകില്‍. എങ്ങനെ ഇതിലേക്ക് എത്തി എന്നും ഒര്‍സി വിശദീകരിക്കുന്നുണ്ട്.”എന്റെ സുഹൃത്തുക്കളിലൊരാള്‍ ഒരിക്കല്‍ ഇന്ത്യയിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തതിനെ കുറിച്ച് വിശദീകരിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നുവെന്നും പറഞ്ഞു. അപ്പോഴാണ്, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ക്കും ഇതുപോലെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കി നല്‍കിക്കൂടേ എന്ന് തോന്നിയത്. അങ്ങനെയാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്.”
ടിക്കറ്റിന് ഒരു ദിവസത്തേക്ക് $150 (10,465.50 Indian Rupee)യും, രണ്ടോ അതിലധികമോ ദിവസത്തേക്ക് $250 (17,442.50 Indian Rupee) രൂപയുമാണ്. 40 ശതമാനം കമ്പനിയുടെ കമ്മീഷനാണ്. കൂടുതല്‍ തുകയും ദമ്പതികള്‍ക്കുള്ളതാണ്. ഓരോ വിവാഹത്തിനും ദമ്പതികളുടെ വീട്ടില്‍ നിന്നൊരാള്‍ എല്ലാം വിശദീകരിച്ചു നല്‍കാന്‍ കൂടെയുണ്ടാകും.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള എമ്മ, അനിറ്റ എന്നിവര്‍ ഇതുപോലെ വിവാഹത്തില്‍ പങ്കെടുത്തവരാണ്. അതിനെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെയാണ്, ”എന്റെ സുഹൃത്തുക്കളിലൊരാളാണ് അയാള്‍ ഇന്ത്യന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ കുറിച്ച് പറഞ്ഞത്. അതിന്റെ ചിത്രവും വീഡിയോയും എനിക്ക് കാണിച്ചു തന്നു. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും സുഹൃത്ത് പറഞ്ഞു. എനിക്കും ഒരു ഇന്ത്യന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം തോന്നി. മാത്രവുമല്ല, 20 വയസുള്ള ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതമായി ഇന്ത്യയില്‍ സഞ്ചരിക്കാനാകുമെന്ന് തെളിയിക്കാന്‍ തോന്നി. അങ്ങനെ ഗൂഗിളില്‍ തിരഞ്ഞുനോക്കിയപ്പോഴാണ് വെബ്‌സൈറ്റ് ശ്രദ്ധയില്‍ പെടുന്നത്.”