നടൻ റാണാ ദഗ്ഗുബട്ടി നിർമ്മിച്ച നെറ്റ്‌ഫ്ലിക്‌സിൽ റിലീസായ തെലുങ്ക് ചിത്രം ‘കൃഷ്ണ ആന്റ് ഹിസ് ലീല’ ചിത്രത്തിനെതിരെ സോഷ്യൽമീഡിയയിൽ ഒരുകൂട്ടർ. ചിത്രം ഹൈന്ദവ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സ് ബഹിഷ്‌കരിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ട്വിറ്ററിൽ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗ് ട്രെന്റായിരിക്കുകയുമാണ്. നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ നായക വേഷം ചെയ്യുന്ന സിദ്ധു ജോന്നാലഗദ്ദയുടെ കഥാപാത്രത്തിന്റെ പേര് കൃഷ്ണ എന്നായതാണ് ഒരുവിഭാഗത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. നായികമാരിൽ ഒരാളുടെ പേരാകട്ടെ രാധ എന്നും. ഈ സിനിമ ഹിന്ദു ഫോബിക് ആണെന്നും മതത്തെ അവഹേളിക്കുന്നുണ്ടെന്നുമാണ് ആരോപണം.
ഇതോടെ ബോയ്‌കോട്ട് നെറ്റ്‌ഫ്ലിക്സ് ഹാഷ് ടാഗുകൾ ട്വിറ്ററിൽ തരംഗമാവാൻ തുടങ്ങി. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പാതാൾ ലോക്, ബുൽ ബുൽ, സേക്രട് ഗെയിംസ്, ലൈല, ഡൽഹി ക്രൈം, ഗൗൾ എന്നീ സീരിസുകൾക്കെതിരെയും നേരത്തെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
Discussion about this post