ഒരു സിനിമയുടെ മൂല്യം വിലയിരുത്തുന്നത് അതിന്റെ ബജറ്റ് നോക്കിയാകരുത്.100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ ആശയം നോക്കി എന്ത് സന്ദേശം നല്കുന്നു എന്നതനുസരിച്ചാകണം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത്.
സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള് ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് തനിക്ക് തോന്നുന്നതെന്നും’ ലിജോ പറഞ്ഞു.
Discussion about this post