സിനിമാതാരവും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ മത്സരാർത്ഥിയുമായിരുന്ന വനിത വിജയകുമാർ വിവാഹിതയായി. പീറ്റർ പോൾ ആണ് വരൻ. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റർ. ഇരുവരുടെയും പ്രണയവിവാഹമാണ്. വനിതയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം.
അതേസമയം, വനിതയുടെ പിതാവ് വിജയകുമാർ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുൺ വിജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. 1995ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. 1999ൽ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.
ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭർത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ൽ ഇരുവരും വേർപിരിഞ്ഞു. 2007ൽ ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ൽ ഇരുവരും വേർപിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.
Discussion about this post