സുരേഷ് ഗോപിയുടെ 61-ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സുരേഷ് ഗോപി കൊലമാസ് ലുക്കിലാണ് മോഷന്‍ പോസ്റ്ററില്‍ എത്തുന്നത്. നവാഗതനായ മാത്യുസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ടോമിച്ചന് മുളകുപാടം ആണ്.
‘വിശ്വാസികളെ പാതിരാപെരുന്നാളിന്റെ നല്ല നടത്തിപ്പിനായി എസ്.ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് വന്നാല്‍ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.’; എന്ന ശബ്ദലേഖനത്തോടെയാണ് മോഷന്‍ പോസ്റ്റര്‍.
സുരേഷ് ഗോപിക്ക് ഒരു തിരിച്ചു വരവ് സമ്മാനിക്കുന്നതാകും ചിത്രം എന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. ഹര്ഷവര്ദ്ധന് രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കും.
Discussion about this post