ഇന്ന് 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന ആക്ഷന്‍ കിങ് സുരേഷ് ഗോപിയെ 25 വര്‍ഷം മുമ്പ് അഭിമുഖം ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഈശ്വര്‍ അനുഭവം പങ്കുവെച്ചത്. കമ്മീഷണര്‍ സിനിമ ഇറങ്ങിയ സമയത്ത് വെള്ളിനക്ഷത്രത്തിന് വേണ്ടിയായിരുന്നു അഭിമുഖം നടത്തിയതെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അന്ന് അദ്ദേഹത്തെ സാറെ എന്നു വിളിച്ചപ്പോള്‍ ഞാന്‍ മോനെ സ്‌കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? സര്‍ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞുവെന്നും അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നുവെന്നും ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
Happy Birthday സുരേഷേട്ടാ Suresh Gopi – 25 വര്‍ഷം മുന്‍പ് 1995 – കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ IPS മായി ഇന്റര്‍വ്യൂ. ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനന്തപുരം ടെക്‌നോപാര്‍ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താന്‍ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണര്‍ ലെ ഭരത്ചന്ദ്രന്‍ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങള്‍ മറന്നു പോയി.
‘സുരേഷ് ഗോപി സര്‍’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്‌കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര്‍ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്.ഒരു പക്ഷെ നമ്മുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന്‍ ശ്രീ സുരേഷ് ഗോപി. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്‌നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളി.
Discussion about this post