അടുത്തിടെ വിടവാങ്ങിയ യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ‘ദില്‍ ബേച്ചര’ റിലീസ് ചെയ്യാനൊരുങ്ങുന്നു. ജൂലൈ 24ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛാബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദി ഫോള്‍ട്ട് ഇന്‍ ഔവര്‍ സ്റ്റാര്‍സ് എന്ന ഹിറ്റ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ‘ദില്‍ ബേച്ചര’. സഞ്ജന സംഗി, സൈഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സഞ്ജന സംഗിയുടെ ആദ്യ ചിത്രമാണ് ദില്‍ ബേച്ചര.
എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാര്‍ സബ്‌സ്‌ക്രൈബേഴ്‌സിനും അല്ലാത്തവര്‍ക്കും സിനിമ ലഭ്യമാക്കുമെന്ന് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ അധികൃതര്‍ അറിയിച്ചു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.
ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗിയായിരുന്നു സുശാന്ത് എന്നും ആറു മാസമായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താരത്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.