സൂപ്പര്‍ ഹിറ്റ് ചിത്രം ‘ട്രിവാന്‍ഡ്രം ലോഡ്ജി’നു ശേഷം വികെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ‘ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പ്രിയ വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. അനൂപ് മേനോനും പ്രിയ വാര്യരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഡിക്‌സണ്‍ പൊഡുത്താസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post