യുവ ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ വിയോഗം വരുത്തിവെച്ച വേദന ഇനിയും ആരാധകരെയും ഉറ്റവരെയും വിട്ടുമാറിയിട്ടില്ല. ഇപ്പോഴും താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആരാധകരും സുശാന്തിനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നു.
ടിക് ടോക് താരവും അവതാരകയുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടിയും താരാ കല്യാണിന്റെ അമ്മയുമായ സുബ്ബലക്ഷ്മിയും നടന് സുശാന്തുമൊത്തുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സുശാന്തിനൊപ്പം അടിപൊളിയായി ഡാന്‍സ് ചെയ്യുകയാണ് സുബ്ബലക്ഷ്മി. അതിനിടെ സുബ്ബലക്ഷ്മി ഇടയ്ക്കിടക്ക് സുശാന്തിന് ഡാന്‍സ് പഠിപ്പിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. മുത്തശ്ശിക്കൊപ്പം സന്തോഷത്തോടെ ഡാന്‍സ് കളിക്കുകയാണ് സുശാന്ത്.
വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. കര്‍ണാടക സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കല്യാണരാമനിലെ കാര്‍ത്യായനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് എഴുപഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Discussion about this post