കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഓസ്‌കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകളും മാറ്റിവച്ചു. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകള്‍ നടക്കാറുള്ളത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഫെബ്രുവരി
28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്നാണ് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
നേരത്തേ 2021 ഫെബ്രുവരി 28ന് നടക്കേണ്ട ഓസ്‌കാര്‍ ചടങ്ങുകള്‍ ഏപ്രില്‍ 25ലേക്ക് മാറ്റിയിരുന്നു. 2021 മാര്‍ച്ച് 15ഓടെയായിരിക്കും നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) ചടങ്ങ് നടക്കുന്ന തീയ്യതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 11നാണ് ഇത് നടക്കുക.
കൊവിഡ് 19 വൈറസ് മൂലം ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേദഗതികളും വരുത്തിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ചലസിലുള്ള ഏതെങ്കിലും ഒരു സിനിമ തീയ്യേറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിയമം. എന്നാല്‍ ഇപ്പോള്‍ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തീയ്യേറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.