ഇളയദളപതി വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത് കീര്‍ത്തി സുരേഷിന്റെ പിറന്നാള്‍ ആശംസയാണ്.
വിജയിയുടെ റിലീസിന് തയ്യാറായി നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാസ്റ്ററി’ലെ ‘കുട്ടി സ്റ്റോറി’എന്ന ഗാനം വയലിനില്‍ വായിച്ചാണ് കീര്‍ത്തി ഇളയദളപതിക്ക് ആദരം അര്‍പ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അരുണ്‍ രാജാ കാമരാജിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം ആലപിച്ചത് വിജയ് ആണ്. സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം.
Discussion about this post