വായനാവാരത്തിന്റെ ആശംസകള്‍ നേര്‍ന്ന് പ്രേക്ഷക പ്രിയങ്കരന്‍ രമേഷ് പിഷാരടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. റ്റോംസിന്റെ ബോബനും മോളിയും വായിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്.
എപ്പോഴത്തെയും പോലെതന്നെ അടിപൊളി ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ജനിച്ചപ്പോള്‍ തന്നെ ഏകദേശം 10 വയസ്സു പ്രായം. ഇന്നുണ്ടായിരുന്നെങ്കില്‍ ഉദ്ദേശം 60 വയസ്സ് ഉറപ്പായും കഴിഞ്ഞിരിക്കും. കൈവിടാതെ കാത്തു സൂക്ഷിക്കുന്ന ബാല്ല്യം. വായനാ വാരത്തിന്റെ ആശംസകള്‍’ എന്നുപറഞ്ഞാണ് പിഷാരടി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ബോബനും മോളിയും മിസ് ചെയ്യുന്നെന്നും, തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയത് ബോബനും മോളുയുമായിരുന്നെന്നും ഒരുപാട് ആളുകള്‍ കമന്റായി കുറിച്ചു.
Discussion about this post