‘മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു’ ഇത് നടി ഫാത്തിമ സന ഷെയ്ക്കിന്റെ വാക്കുകളാണ്. ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന. ഫാത്തിമയുടെ ആരാധനാപാത്രം കൂടിയാണ് ഷാരൂഖ്. താരത്തിന്റെ വിചിത്രമായ ആഗ്രഹത്തില്‍ അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഫാത്തിമ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു, ഇതു കൂടാതെ ഈഫല്‍ ടവറിന്റെ മുകളില്‍ ഒരാള്‍ തന്റെ ഭാര്യയെ ‘പ്രപ്പോസ്’ ചെയ്യുന്ന രംഗം ഉണ്ടെങ്കില്‍ അതില്‍ ഷാരൂഖിനെയും തന്നെയുമാണ് മനസ്സില്‍ സങ്കല്‍പ്പിക്കുക’ ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
ദംഗലിലെ സഹതാരം സാന്യ മല്‍ഹോത്രയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കും ഫാത്തിമ മറുപടി നല്കി. ”എന്താണിത്, ഞങ്ങള്‍ സുഹൃത്തുക്കളാണ്. ആ ബന്ധത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. സാന്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവള് ഉള്‍വലിഞ്ഞ പ്രകൃതമാണ്. ഞാന്‍ നേരേ തിരിച്ചും”- ഫാത്തിമ പറയുന്നു.
Discussion about this post