നാടൻകലാപ്രവർത്തകരുടെ അംഗീകൃത സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിന്റെ സംസ്ഥാന കമ്മറ്റിയുടെ മീഡിയ വിഭാഗമായ മിളിന്തി അവതരിപ്പിക്കുന്ന പെരുമീൻ 2020 ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോക്ക് ഷോർട്ട്ഫിലിം മത്സരമാണ് ‘പെരുമീൻ 2020’.
നാട്ടുകലകളെയും, നമ്മുടെ പാരമ്പര്യത്തെയും ചേർത്തണയ്ക്കുന്നവർക്കായുള്ള ഈ ഹ്രസ്വ ചിത്ര മത്സരം ജൂൺ 18 മുതൽ 24 വരെയാണ് സംഘടിപ്പിക്കുന്നത്. ലോക്ക്ഡൗൺ കാലത്തെ പാരമ്പര്യ കലാകാരന്മാരുടെ അവസ്ഥയെക്കുറിച്ച് ‘ചമയങ്ങളില്ലാതെ’ എന്ന ആശയത്തെ അധികരിച്ച് നടത്തുന്ന ഈ മത്സരത്തിൽ
14 ഹ്രസ്വ സിനിമകൾ മത്സരിക്കുന്നു.
ഈ ഹ്രസ്വ ചിത്രങ്ങൾ മിളിന്തിയുടെ ഫേസ്ബുക്ക് പേജിൽ ജൂൺ18 മുതൽ പ്രദർശിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. രാത്രി 8 മണിക്ക് രണ്ട് സിനിമകൾ വീതം 7 ദിവസത്തേക്കാണ് സിനിമാ പ്രദർശനം. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ ഫെസ്റ്റിവൽ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ചലച്ചിത്ര രംഗത്തെ പ്രതിഭകൾ അണിനിരക്കുന്ന ജഡ്ജിംഗ് പാനലാണ് മത്സരത്തിലെ മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക.
Discussion about this post