‘എന്തൊക്കെ ജീവിതത്തില്‍ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു അവളുടെ മരണംവരെ’ ഉള്ള് നീറുന്ന കുറിപ്പുമായി ഗൗരി നന്ദ

സംവിധായകന്‍ സച്ചിയയുടെ വിയോഗത്തില്‍ സിനിമാ ലോകം ഒന്നടങ്കം തേങ്ങുകയാണ്. നടന്‍ പൃഥ്വിരാജ്, ബിജുമേനോന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തിയിരുന്നു. ഇപ്പോള്‍ ഉള്ള് നീറുന്ന കുറിപ്പിമായി രംഗത്ത് വന്നിരിക്കുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധയേമായ കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദ.

ഫേസ്ബുക്കിലൂടെയാണ് ഗൗരി തന്റെ വേദന പങ്കുവെച്ചത്. ‘എന്റെ ലക്ഷ്യത്തിലെത്താന്‍ ഉള്ള ആ വലിയ പടികള്‍ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിര്‍മ്മിച്ച് അതില്‍ എന്നെ കയറ്റി നിര്‍ത്തി നീ ഇനി ധൈര്യമായി മുന്‍പോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയര്‍ച്ചകളും കാണാന്‍ ഞാന്‍ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? ……എപ്പോഴും പറയുന്ന വാക്കുകള്‍ ‘ ടാ നീ രക്ഷപെടും ‘ …ശരിയാ എന്നെ രക്ഷപെടുത്താന്‍ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുക്കാന്‍ സച്ചിയേട്ടാ നിങ്ങള്‍ തന്നെ വേണ്ടി വന്നു …പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തില്‍ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു അവളുടെ മരണംവരെ’ ഗൗരി കുറിച്ചു.

ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളില്‍ എത്തിക്കാന്‍ ഉളള കൈകള്‍ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തില്‍ പോയേ ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതല്‍ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നുവെന്ന് ഗൗരി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

💔💔💔
എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട് ? ……എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും ” …ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു …പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ … ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

Exit mobile version