സിനിമയില്‍ നെപ്പോട്ടിസം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ഭക്ഷണകാര്യത്തില്‍ ചില തരംതിരിവുകള്‍ ഉണ്ടെന്നത് സത്യമാണെന്ന് ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
അതേസമയം, കഴിവുള്ളവരെ മലയാളികള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാല്‍ സിനിമ മുത്തം തന്നു മുറുകെ പിടിക്കുമെന്നും ജൂഡ് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മലയാള സിനിമയില്‍ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റില്‍ ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ചില സിനിമകളില്‍ തരം തിരിവുകള്‍ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടര്‍സ് കാമറ അസിസന്റ്സ് ജൂനിയര്‍സ് ഇവര്‍ക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു . കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാല്‍ സിനിമ നിങ്ങള്‍ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാല്‍ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.
Discussion about this post