ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്ന വിന്‍സന്റ്. അടുത്തിടെ താരം വിവാഹമോചനം നേടിയ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും കുറിച്ചും തുറന്ന് പറയുകയാണ് നടി മേഘ്ന ഇപ്പോള്‍.
”കുറേ പേര് വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി നമ്മള് പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ’, എന്ന് നടി ചോദിച്ചു.
താരത്തിന്റെ പുതിയ യൂട്യൂബ് ചാനലില്‍ നടത്തിയ ചോദ്യോത്തര സെക്ഷനിലായിരുന്നു ഇതേക്കുറിച്ച് മേഘ്ന സംസാരിച്ചത്. കൂടുതല്‍ സമാധാനത്തോടെ ജീവിതം നയിക്കാനാണ് ഇപ്പോള്‍ തന്റെ തീരുമാനമെന്നും മേഘ്ന വിഡിയോയില്‍ ആരാധകരോട് പറയുന്നു.
‘ഞാനിതിനെ കുറിച്ച് ഒരു അഭിമുഖത്തിലോ മറ്റ് ആരോടെങ്കിലുമോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത് ജീവിതത്തില്‍ സംഭവിച്ച് പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഇപ്പോഴത്തെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിക്കാന്‍ നോക്കുക.
സന്തോഷവും സമാധാനവും വ്യത്യസ്തമാണല്ലോ അതുകൊണ്ട് കൂടുതല്‍ സമാധാനത്തോടെ ജീവിതം നയിക്കുക. അതാണ് എന്രെ ഇപ്പോഴത്തെ നയം’, മേഘ്ന പറയുന്നു. 2017 ഏപ്രില്‍ 30നായിരുന്നു മേഘ്നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്.
Discussion about this post