യുവ നടന് സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിതമായ മരണം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം വേദനയിലാഴ്ത്തുന്നു. ഞായറാഴ്ചയാണ് സുശാന്തിനെ തന്റെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബോളിവുഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ബോളിവുഡിലെ നടിമാരും നടന്മാരും തന്നെയാണ് വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളുമായി രംഗത്ത് വരുന്നത്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാതിരുന്ന സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരമോ പ്രതിഫലമോ ലഭിച്ചില്ല എന്നായിരുന്നു നടി കങ്കണ റണാവത്തിന്റെ പ്രതികരണം.
ഒരാള്‍ മരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന സ്നേഹം കപടമാണെന്നായിരുന്നു നടന് സെയ്ഫ് അലിഖാന്റെ പ്രതികരണം. ഇതിന് പിന്നാലെ ബോളിവുഡിലെ കരിയര്‍ നശിപ്പിക്കുന്ന ക്യാമ്പുകളെയും വ്യാജ മാധ്യമ വാര്‍ത്തകളെയും കുറിച്ച് വെളിപ്പെടുത്തുകയാണ് നടി രവീണ ടണ്ടന്.
ബോളിവുഡില്‍ ഒരു പെണ്‍കൂട്ടമുണ്ട്. ഒരു ക്യാമ്പ് തന്നെയുണ്ട്. നായകന്മാര് സിനിമയില്‍ നിന്നും പുറത്താക്കുന്നവരെ പരിഹസിക്കുന്ന അവരുടെ കാമുകിമാര്‍. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കരിയര്‍ നശിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കും. ചിലപ്പോള്‍ കരിയര്‍ നശിക്കും. അതിജീവിക്കാനായി പൊരുതും. ചിലര്‍ അതിജീവിക്കും, ചിലര്ക്കതിന് കഴിയില്ല. പഴയ മുറിവുകള്‍ തിരിച്ചുവരുന്നുവെന്നും രവീണ ട്വീറ്റ് ചെയ്തു.
സത്യം വിളിച്ചുപറഞ്ഞാല്‍ നുണ പറയുന്നു, ഭ്രാന്താണ്, മനോരോഗിയാണ് എന്നിങ്ങനെ മുദ്രകുത്തപ്പെടും. മാധ്യമ പ്രവര്‍ത്തകര്‍ നിങ്ങളുടെ കഠിനാധ്വാനങ്ങളെല്ലാം ഇല്ലാതാക്കുന്ന വാര്‍ത്തകള്‍ എഴുതി പേജുകള്‍ നിറയ്ക്കും. ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ പിറന്നുവീണിട്ടും.. നല്കിയ എല്ലാത്തിനും നന്ദിയുണ്ട്.. പക്ഷേ ചിലര്‍ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം മുഷിച്ചിലുണ്ടാക്കുന്നുവെന്ന് രവീണ വിശദീകരിക്കുന്നു.
ഇതിനുള്ളില്‍ ജനിച്ചവര്‍ക്കും ഇത് സംഭവിക്കാം,, അകത്തുള്ളവര്‍, പുറത്തുള്ളവര്‍ എന്നിങ്ങനെ ചില ആങ്കര്‍മാര്‍ ആഞ്ഞടിക്കുന്നു. അവര്‍ തന്നെ കുഴിച്ചുമൂടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പൊരുതി. വൃത്തികെട്ട രാഷ്ട്രീയം എല്ലായിടത്തമുണ്ട്. സിനിമയെ സ്നേഹിക്കുന്നു. പക്ഷേ, സമ്മര്‍ദങ്ങള്‍ കൂടുതലാണ്. നല്ല ആളുകളും മോശം ആളുകളുമുണ്ട്. അതാണ് ലോകം. തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നടക്കാം. നല്ല നാളെയ്ക്കായി പ്രാര്‍ഥിക്കുന്നു- എന്നും രവീണ പറയുന്നു.
When you speak the truth,you are branded a liar,Mad,psychotic. Chamcha journos write pages&pages destroying all the hard work that you might have done.Even though born in the industry, grateful for all it has given me,but dirty politics played by some can leave a sour taste . https://t.co/uR9usJitdb
— Raveena Tandon (@TandonRaveena) June 15, 2020
Discussion about this post