ചെന്നൈ: ചലച്ചിത്ര ലോകത്തെ പിടിച്ചുകുലുക്കിയ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ക്കും മീടൂ ക്യാപെയിനിലും തന്റെ പ്രതികരണം പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
മീ ടൂ വെളിപ്പെടുത്തല്‍ വളരെ നല്ല കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രജനി ഇക്കാര്യം പറഞ്ഞത്.
2.0 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് രജനിയുടെ മനസ്തുറക്കല്‍. ജോലി സ്ഥലത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ താര സംഘടനയായ നടികര്‍ സംഘം വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
തമിഴ്കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ വെളിപ്പെടുത്തലുമായി ഗായിക ചിന്‍മയി രംഗത്തെത്തിയത് തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.