ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമാണ്. അതിന് വിദഗ്ധന്റെ സഹായം തേടുന്നതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്ന് നടി രജിഷ വിജയന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രസ്താവന.
താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ദ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി കുറിക്കുന്നു.
മലയാളികളുടെ പ്രിയ താരമാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത താരമാണ് രജിഷ വിജയന്.
Discussion about this post