നടനും സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന് നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ടയിലെ ആറന്മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചെങ്ങന്നൂര്‍ സ്വദേശിയായ മേഖ ശ്രീകുമാര്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.
കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലമായെത്തുന്നത് നിഖിലാണ്. രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിടുന്നത്. ‘കസബ’യുടെ സംവിധായകന് നിതിന്റെ ഇരട്ടസഹോദരനാണ് നിഖില്‍.
Discussion about this post