സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തോട് തനിക്ക് തീരെ താല്പര്യമില്ലെന്ന് നടി നിമിഷ സജയന്. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമ ഒരു കലാരൂപമാണെന്നും അത് എപ്പോഴും സംശുദ്ധമായിരിക്കണമെന്നും അതില്‍ ഒരു വ്യക്തി താല്‍പ്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാന്‍ പാടില്ലെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡബ്ല്യൂസിസി ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. ഇതോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് ഇടയില്‍ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീയും പുരുഷനും സിനിമയില്‍ ഒരുപോലെ ജോലി ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന ശമ്പളം പുരുഷന് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റ ഏറ്റവും വലിയ മുദ്രാവാക്യം എന്നും നിമിഷ വ്യക്തമാക്കി.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരങ്ങളുടെ കൂട്ടത്തിലാണ് നിമിഷ സജയന്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ തോതിലുള്ള ആരാധകരെയാണ് നേടികൊടുത്തത്. മലയാള സിനിമയില്‍ കരുതുറ്റ നിലപാടുകള്‍ സ്വീകരിക്കുകയും ആ നിലപാട് എല്ലായിപ്പോഴും തുറന്നുപറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് നിമിഷ സജയന്.
Discussion about this post