അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രക്ഷിക്കണമെന്ന് തൊഴുത് അപേക്ഷിച്ച് നടി ദീപിക സിംഗ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അപേക്ഷയുമായി രംഗത്തെത്തിയത്. ‘അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്റെ കോപ്പി പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും പ്രവേശിപ്പിച്ചില്ല. അമ്മയ്ക്ക് 59 വയസ്സുണ്ട്. കൂട്ടുകുടുംബമാണ്.
മറ്റുള്ളവരുടെ ജീവന് കൂടി അപകടത്തിലാകുമെന്ന് പേടിയുണ്ട്. അച്ഛനും കോവിഡ് ലക്ഷണങ്ങളുണ്ട്. ദയവായി സഹായിക്കണം.’ താരം കുറിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ദീപിക ഇപ്പോള്‍ മുംബൈയിലാണ് മാതാപിതാക്കള്‍ ഡല്‍ഹിയിലും ഇതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ താരം അപേക്ഷയുമായി എത്തിയത്.
Discussion about this post