‘രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി വിവാഹിതയാകും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം’ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഈ വാര്‍ത്തയാണ്. ചോദ്യവുമായി ആരാധകരും സജീവമായി. ഇതോടെ പ്രചാരണത്തില്‍ പ്രതികരണവുമായി നടി ഹന്‍സിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘ദൈവമേ, അയാള്‍ ആരാണ്… ‘ഹന്‍സിക ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, മറുപടിക്ക് താഴെ ഒരാള്‍ ഇങ്ങനെ എഴുതി, ‘നിങ്ങള്‍ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല’ എന്ന്. അതിന് ഹന്‍സിക നല്‍കിയ മറുപടി ഇങ്ങനെ… ‘ഞാന്‍ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’ എന്തായാലും ഹന്‍സികയുടെ മറുപടി വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകര്‍ കൂട്ടത്തോടെ രംഗത്തെത്തി. സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ദൂരദര്‍ശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഹന്‍സിക അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃത്വിക് റോഷന്‍ നായകനായെത്തിയ കോയി മില്‍ഗയ എന്ന ചിത്രത്തിലും ഹന്‍സിക ബാലതാരമായെത്തി. ശേഷം സിനിമാ രംഗത്ത് താരം ചുവടുറപ്പിക്കുകയായിരുന്നു.