‘കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്’ അമ്പരപ്പിക്കുന്ന തുകയിട്ട് എത്തിയ ബില്ല് പങ്കുവെച്ച് സംവിധായകന്‍ അനീഷ് ഉപാസന

10000ത്തിനു മേലെ വന്ന കറണ്ട് ബില്ലില്‍ അമ്പരന്ന് സംവിധായകന്‍ അനീഷ് ഉപാസന. ബില്ലിന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ടെന്ന് കുറിച്ചാണ് അദ്ദേഹം ബില്ലിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുന്നുണ്ട്. ഒട്ടേറെ ആള്‍ക്കാരാണ് ഇക്കാര്യത്തില്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കറന്റ് ബില്‍ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും കെഎസ്ഇബി ഓഫീസില്‍ പോയി പരാതി അറിയിക്കണമെന്നും ചിലര്‍ പറയുന്നു. എങ്ങനെയാണ് പരാതിപ്പെടേണ്ടതെന്നും ചിലര്‍ കമന്റായി പറയുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയുവാനുള്ള തിരക്കിലാണ് അനീഷ് ഉപാസന.

Exit mobile version