കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. അതേസമയം കൊവിഡിന് മുന്നില്‍ ജീവിതവും സിനിമയുമൊക്കെ തകര്‍ന്നെന്ന് കരുതുന്ന സുഹൃത്തുക്കള്‍ ചുറ്റുമുണ്ടെന്നും എന്നാല്‍ നമ്മള്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍. താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ’19-ാം നൂറ്റാണ്ടി’ന്റെ സോംഗ് കമ്പോസിംഗ് ആരംഭിച്ചെന്നും സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങള്‍ അണിനിരക്കുമെന്നാണ് വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
’19-ാം നൂറ്റാണ്ട്’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. ‘ശ്രീ ഗോകുലം മൂവീസി’നു വേണ്ടി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങള്‍ അണി നിരക്കും. ചിത്രത്തിന്‍െ ഷൂട്ടിംഗ് സെപ്തംബര്‍ അവസാനമേ ഉണ്ടാകു. അപ്പോഴത്തേക്കും കോവിഡിന്റെ തീവ്രത കുറയുമെന്നു നമുക്കു പ്രതീക്ഷിക്കാം. കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകര്‍ത്തു ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പു സാദ്ധ്യമല്ല.
സിനിമയ്ക് പ്രത്യേകിച്ചും. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കള്‍ നമുക്കിടയിലുണ്ട്. ഒന്നോര്‍ക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത. ഇതും നമ്മള്‍ അതിജീവിക്കും. ജീവിതവും, കലയും,സംസ്‌കാരവും എല്ലാം നമ്മള്‍ തിരിച്ചു പിടിക്കും. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം. പൊരുതി മുന്നേറാം.
Discussion about this post