കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത് നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവനയാണ്. താന്‍ മേയ്ക്കപ്പ് ഇടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് താരം പറഞ്ഞത്. നടി ആനിയുടെ ഷോയില്‍ മേയ്ക്കപ്പ് ഇടുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയായിരുന്നു നിമിഷ. എന്നാല്‍ ഇപ്പോള്‍ താരം മേയ്ക്കപ്പ് ഇട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്ത് വിമര്‍ശനം നടത്തുകയാണ് സോഷ്യല്‍ മീഡിയയില്‍. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
ഫേസ്ബുക്കിലൂടെയാണ് നിമിഷ വിവാദങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്. ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല. പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട്.
കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പ്രോഗ്രാമുകള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ കുറിപ്പ് നല്‍കുന്നു.വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുവെന്നും നിമിഷ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു… എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ ക്കുറിപ്പ് നല്‍ക്കുന്നു
ചആ: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കു
Discussion about this post