അച്ഛന്റെ ഓര്‍മ്മദിനത്തില്‍ പഴയകാല ഓര്‍മ്മചിത്രം പങ്കുവെച്ച് നടനും സംവിധായകനുമായ മധു വാര്യര്‍. അച്ഛന്റെ ഒക്കത്തിരിക്കുന്ന മധുവിന്റെയും മഞ്ജുവിന്റെയും കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2018 ജൂണ്‍ 10-നാണ് മധുവിന്റെയും മഞ്ജുവിന്റയും അച്ഛന് മാധവ വാര്യര്‍ അന്തരിച്ചത്.
നടനായി സിനിമയിലെത്തിയ മധു വാര്യര്‍ ഇപ്പോള്‍ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. സഹോദരി മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധുവിന്റെ അരങ്ങേറ്റം. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ലളിതം സുന്ദരത്തില്‍ ബിജുമേനോനാണ് നായകന്.
മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Discussion about this post