ബോളിവുഡ് ഹോട്ട് താരം രാഖി സാവന്ത് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്ന ഇവര്‍ വിവാഹക്കാര്യത്തിലും ഒരു മാറ്റം കൊണ്ടു വന്നിരുന്നു. മറ്റൊന്നുമല്ല തങ്ങള്‍ വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചായിരുന്നു വിവാഹ കാര്യം വെളിപ്പെടുത്തിയത്. നാല്പതാമത്തെ വയസിലാണ് താരം വിവാഹതായികുന്നത്.
കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. ഇപ്പോള്‍ ദീപികാ- രണ്‍വീര്‍ ജോഡികളെ വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം.
ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഡിസൈനില്‍ അതീവ സുന്ദരിയായി നില്ക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിക്കുന്നു. പരമാവധി ചെലവുകള്‍ ചുരുക്കിയാകും തന്റെ വിവാഹമെന്നും രണ്‍വീറിനെയും ദീപികയേയും പോലെ മേനി നടിക്കാന്‍ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു.
Discussion about this post