ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ദിനംപ്രതി സ്വദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേരെ മാത്രം യാത്ര ചെയ്യാന്‍ അനുവദിച്ചുകൊണ്ടാണ് വിമാന സര്‍വീസ് നടത്തുന്നത്.
എന്നാല്‍ ജനങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധ പുലര്‍ത്തിയിട്ട് ഒരു കാര്യവുമില്ലെന്നാണ് നടി രജീഷ വിജയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷ ഇത്തരത്തില്‍ പ്രതികരിച്ചത്.
‘വിമാനത്തിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള് അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയാണ്’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Discussion about this post